കാസർകോട് /ബേക്കൽ: കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ആരോപണ വിധേയനായ ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ പ്രകാശത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു . കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവിഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് . കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബേക്കലം പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി അബൂബക്കറിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . മുപ്പതോളം തവണ ആരോപണ വിധിയനായ എസ് ഐ പരാതിക്കാരനെ ബന്ധപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് വ്യക്തമായിട്ടുണ്ട് . മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വീഡിയോ തെളിവുകളും ഡിവൈഎസ്പിക്ക് അബൂബക്കർ കൈമാറി . സമയം പ്രതി പട്ടികയിൽ ഉൾപ്പെട്ടതും ഇപ്പോൾ ഒളിവിൽ കഴിയുന്ന ടൈഗർ സമീർ കഴിഞ്ഞദിവസം വാട്സ്ആപ്പ് സന്ദേശത്തിലൂടെ താൻ ക്രൈംബ്രാഞ്ചിന് പണം കൈമാറിയതായി അവകാശപ്പെട്ടിരുന്നു .ഇതും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട് . അതേസ രണ്ടാം പ്രതിയും മൂന്നാം പ്രതിയും ടൈഗർ സമീർ ഇസ്മായിൽ എന്നിവർ ഇപ്പോഴും ഒളിവിൽ തുടരുകയാണ് . കഴിഞ്ഞ ദിവസം ടൈഗർ സെമീറിന്റെ ഫോൺ വാട്സ്ആപ്പ് ലൊക്കേഷനുകൾ പോലീസിന് ലഭിച്ചതായി പറയപ്പെടുന്നു . ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മൂന്നുപേർ അടങ്ങുന്ന പോലീസ് സംഘം പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .
അതേസമയം ജില്ലകൾ മാറും തോറും ടൈഗർ സമീർ ഫോൺ നെറ്റ്വർക്ക് കവറേജിൽ എത്തുന്നത് പോലീസിന്റെ വഴിതെറ്റിക്കാൻ വിലയിരുത്തലും പോലീസ് സംഘത്തിനുണ്ട് . ടൈഗർ സെമീറുമായി ഒളിവിൽ താമസിക്കാൻ സാധ്യതയുള്ള വീടുകളും അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും . സമീറുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തിയവരെയും അന്വേഷണ വിധേയമായി ചോദ്യം ചെയ്തേക്കാം . കഴിഞ്ഞ മൂന്ന് ദിവസമായി ബേക്കലം മേഖലയിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വെല്ലുവിളികൾ ഉയർത്തി രംഗത്ത് വന്നിരുന്നു . തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചവരുടെ ഫോട്ടോകൾ പുറത്ത് വിട്ടാണ് പലർക്കും ഇയാൾ നാണക്കേട് ഉണ്ടാക്കി വെച്ചിരിക്കുന്നത് . അതേസമയം താൻ ഭക്ഷണം കഴിച്ച ഫോട്ടോ പുറത്തുവിട്ടത് മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല എന്നും രാത്രി കിടക്കുമ്പോൾ ഉണ്ടായ തോന്നലുകളാണ് അത്തരം കാര്യങ്ങൾ എന്ന് മാത്രമാണ് സമീറിന്റെ നാണംകെട്ട നടപടികൾ ചോദ്യംചെയ്ത ആളുകളോട് മറുപടി നൽകിയത് .
അതേസമയം പരാതിക്കാരന്റെ പരാതിയുടെ മറ്റു വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ് , പോലീസിൽ കേസ് നൽകിയാൽ സ്ത്രീകളെ ഉപയോഗിച്ച് പരാതിക്കാരനെ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മൊഴിയിൽ ഉണ്ട് . ഒരേസമയം നിരവധി ജില്ലകളിൽ സ്ത്രീകളെ കൊണ്ട് കേസ് കേസ് കൊടുപ്പിക്കുമെന്നും ഇതിലൂടെ പരാതിക്കാരനെ സ്വയം ജീവിതം അവസാനിപ്പിക്കുന്ന ഭീതിയിലേക്ക് കാര്യങ്ങൾ എത്തിക്കും എന്നാണ് ഭീഷണി ഉണ്ടായിരുന്നത് . ഈ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . നോട്ട് ഇരുട്ടിപ്പ് , പഴയ നോട്ട് ഉണ്ടെന്നു പറഞ്ഞുള്ള തട്ടിപ്പുകളും കള്ളനോട്ട് ഇടപാടുകളും പ്രതി നിരന്തരം ചെയ്തു വന്നിരുന്നതായുമുള്ള മറ്റൊരു മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട് . അമ്പലത്തറ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രസ്തുത മൊഴി നേരത്തെ പോലീസിന് ലഭിച്ചത്, ഇതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . സമീറിന്റെ തട്ടിപ്പിടിയായവർ ഫോൺ വിളിച്ചാൽ അങ്ങേയറ്റം വെല്ലുവിളി ഉയർത്തുന്ന ഭീഷണിയും അസഭ്യ വർഷങ്ങളും നടത്തുന്ന ഓഡിയോ ക്ലിപ്പ് നേരത്തെ പുറത്തുവന്നതാണ് . എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണം എന്നാണ് ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചിരിക്കുന്നത് .