ചട്ടഞ്ചാലിലും ഹൈറിച്ച് തട്ടിപ്പ്; യുവതിയുടെ 4.10 ലക്ഷം രൂപ സ്വാഹയായി, മൂന്നു പേർക്കെതിരെ കേസ്
കാസർകോട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു ആയിരം കോടിയിലധികം രൂപ അടിച്ചു മാറ്റിയ തൃശൂരിലെ ഹൈറിച്ച് കമ്പനിക്കെതിരെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലും കേസെടുത്തു. കുന്നാറ സ്വദേശിനിയായ തസ്നിയ നൽകിയ പരാതി പ്രകാരമാണ് കേസ്. ഹൈറിച്ച് കമ്പനിയുടെ പ്രമോട്ടോർമാരായ കാഞ്ഞങ്ങാട്, കൊളവയലിലെ സൈബുന്നീസ, കാഞ്ഞങ്ങാട്ടെ സാബു, കോഴിക്കോട്ടെ സാനിബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 4.10 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ച് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.