മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ| മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിലെ മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘവും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കെട്ടിടത്തില്‍13 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.