കോവിഡ്-19 കനത്ത ആഘാതം: ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച കുറയും
ന്യൂഡല്‍ഹി: കോവിഡ്-19 അതിവേഗം ലോകരാജ്യങ്ങളില്‍ പടരുന്നതിനിടെ ഇന്ത്യയിലും സാമ്ബത്തിക വളര്‍ച്ച കുറയുമെന്ന് സൂചന. 2021ല്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഒ.ഇ.സി.ഡിയുടെ പ്രവചനം. സമ്ബദ്വ്യവസ്ഥ 6.1 ശതമാനം നിരക്കില്‍ വളരുമെന്നായിരുന്നു ഒ.ഇ.സി.ഡി നേരത്തെ പ്രവചിച്ചിരുന്നത്.
ഓഹരി വിപണികള്‍, ഗതാഗതം, ഉല്പന്ന വിതരണം തുടങ്ങി സമ്ബദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ കൊറോണ സ്വാധീനം ചെലുത്തും. മുഴുവന്‍ ജി 20 രാജ്യങ്ങളുടെ സമ്ബദ്വ്യവസ്ഥകളേയും രോഗം പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
2020 സാമ്ബത്തിക വര്‍ഷത്തില്‍ 5.1 ശതമാനം മാത്രമായിരിക്കും വളര്‍ച്ച. അടുത്ത വര്‍ഷം ഇത് 5.6 ശതമാനമായി ഉയരുമെന്നും ഏജന്‍സി പറയുന്നു. അടുത്ത സാമ്ബത്തിക വര്‍ഷം 6-6.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.