ബേക്കൽ : കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്സിലെ പ്രതിയായ ടൈഗർ സമീറിനെ തേടി പോലീസ് വീണ്ടും പ്രതിയുടെ വീട് പരിശോധന നടത്തി. ഇതോടെ ഒളിവിൽ പോയ ടൈഗർ സെമീറിന്റെ ഫോൺ നെറ്റ്വർക്കിലേക്ക് തിരിച്ചുവന്നു . പോലീസ് പ്രതിചേർത്ത് എഫ്ഐആർ ഇട്ടതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ തേടി പോലീസ് വീണ്ടും വീട്ടിൽ പരിശോധനയ്ക്ക് എത്തിയതോടെയാണ് താൻ നാട്ടിൽ ഇല്ലെന്ന് വ്യക്തമാക്കാൻ വേണ്ടി ഫോൺ വീണ്ടും ഓൺ ചെയ്തത് . കൊല്ലം പ്രദേശം കേന്ദ്രീകരിച്ചു പ്രതി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസിന് ഇതോടെ തിരിച്ചറിയുകയും ചെയ്തു . തന്റെ വീട്ടിൽ പോലീസ് തുടർ പരിശോധനകൾ നടത്തിയതോടെ പ്രകോപിതനായി പ്രതി പോലീസുകാരും നേതാക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പ്രതിയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോകൾ വാട്സ്ആപ്പ് സ്റ്റാറ്റസ് മുഖേനെ പുറത്തുവിട്ടത് . എന്റെ ബിരിയാണി നക്കാത്തവർ ( കഴിക്കാത്തവർ ) ആണെങ്കിൽ മാത്രമേ തന്നെ വിമർശിക്കാൻ പാടുള്ളൂ എന്ന രീതിയിലുള്ള അടിക്കുറിപ്പോടെയാണ് ഇപ്പോൾ ഈ ഫോട്ടോകൾ പ്രചരിക്കുന്നത് .
കഴിഞ്ഞദിവസം പരാതിക്കാർക്കെതിരെയും നാട്ടുകാർക്കെതിരെയും ലഹരിയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അസഭ്യവർഷവും ,ലൈംഗിക അധിക്ഷേപം , വധഭീഷണി ,വെല്ലുവിളി തുടങ്ങിയവ ടൈഗർ സമീർ നടത്തിയിരുന്നു . ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോകൾ പുറത്തുവിട്ട് ആക്ഷേപരീതിയിൽ വെല്ലുവിളി തുടരുന്നത്.ഒളിവിലുള്ള പ്രതിയോടൊപ്പം മയക്കുമരുന്ന് വില്പനക്കാരനും ഉള്ളതായി പറയപ്പെടുന്നു . രണ്ടുപേരും ഒരുമിച്ചാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഭാവന സുന്ദരമായ മ്ലേഷമായ സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചത് . സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന്റെ പേരിൽ രണ്ട് പരാതികളും മാധ്യമപ്രവർത്തകനായ ബുർഹാന വധഭീഷണി മുഴക്കിയതിൽ ഒരു പരാതിയും കാസർഗോഡ് പോലീസിന് ലഭിച്ചിട്ടുണ്ട് . സമാന രീതിയിലുള്ള മറ്റൊരു പരാതി ബാക്കിലും പോലീസ് സ്റ്റേഷനിലും ഹദ്ദാത് നഗർ സ്വദേശിയും പ്രമുഖ രാഷ്ട്രീയ നേതാവ് നൽകിയിട്ടുണ്ട് .
അങ്ങേയറ്റം തരംതാണ രീതിയിൽ അസഭ്യവർഷം ചൊരിഞ്ഞ സമീറിനെതിരെ ബേക്കൽ നിവാസികൾ നേരത്തെ പ്രതികരണമായി മുന്നോട്ടുവന്നു . നേതാവ് എന്ന് വിളിച്ച നാക്ക് കൊണ്ട് മറ്റൊരു പേര് വിളിപ്പിക്കരുതെന്നും ലഹരി ഇറങ്ങി കഴിയുമ്പോൾ എന്താണ് വാട്സപ്പിൽ പ്രചരിപ്പിച്ചതെന്ന് ഒന്നുകൂടി കേട്ട് നോക്കണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു . ഇതോടെയാണ് എല്ലാ പരിധിയും ലംഘിച്ച് ഭക്ഷണം കഴിക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടത് .