വീണ്ടും ഓൺലൈൻ തട്ടിപ്പ്; ചെർക്കളയിലെ മെർച്ചന്റ് നേവി ഉദ്യോഗസ്ഥന് നഷ്ടമായത് 80 ലക്ഷം രൂപ
കാസർകോട്: വീണ്ടും ഓൺലൈൻ തട്ടിപ്പ്; ചെർക്കള, പാടിയിലെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ 80 ലക്ഷം രൂപ നഷ്ടമായി. ഇ. ശ്രീധരന്റെ പണമാണ് നഷ്ടമായത്. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെയർമാർക്കറ്റിംഗ് സംവിധാനത്തിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ വലിയ ലാഭം ലഭിക്കുമെന്നു പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓൺലൈൻ തട്ടിപ്പ് സംഭവങ്ങൾ വർധിച്ചുവരുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് ആവർത്തിച്ച് നിർദ്ദേശം നൽകിക്കൊണ്ടിരിക്കുമ്പോഴും തട്ടിപ്പുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.