ഖത്തർ സ്വദേശിനിയുടെ മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണി; ഒരു ലക്ഷം ഖത്തർ റിയാൽ തട്ടിയെടുക്കാൻ ശ്രമമെന്നു പരാതി
കാസർകോട്: മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഖത്തർ സ്വദേശിനിയിൽ നിന്നു ഒരു ലക്ഷം ഖത്തർ റിയാൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. ന്യൂഡെൽഹിയിലെ ഖത്തർ എംബസിയുടെ സഹായത്തോടെ കാസർകോട്ടെത്തിയ സ്ത്രീ നൽകിയ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. ബേക്കൽ, ഹദ്ദാദ്നഗർ സ്വദേശി അറഫാത്തിനെതിരെ ബേക്കൽ പൊലീസാണ് കേസെടുത്തത്.
ഖത്തർ സ്വദേശിനിയുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു അറഫാത്ത്. കുടുംബത്തിൻ്റെ വിശ്വസ്തനായി മാറിയ ഇയാൾക്ക് ഒരു ഐ പോഡ് നൽകിയിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന ഐപോഡിലെ മെസേജുകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്ത ശേഷമായിരുന്നു കൈമാറിയത്. പിന്നീട് അറഫാത്തിനെ ഗുരുതരമായ തെറ്റിനു ജോലിയിൽ നിന്നു ഒഴിവാക്കി. എന്നാൽ നേരത്തെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളെല്ലാം അറഫാത്ത് വീണ്ടെടുക്കുകയായിരുന്നുവത്രെ. ഇങ്ങിനെ ലഭിച്ച ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീയുടെ മക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. കൂടുതൽ പേർക്കു അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ ഒരു ലക്ഷം ഖത്തർ റിയാൽ നൽകണമെന്നായിരുന്നു ഭീഷണി. തുടർന്നാണ് സ്ത്രീ പരാതിയുമായി കേരളത്തിലെത്തിയത്.
ഇതേ same news ഖത്തറിൽ മറ്റൊരു സ്ത്രീക്കും സംഭവിച്ചിട്ടുണ്ട് ഈ അറഫാത്തിന്റെ സുഹൃത്തായ കാസർകോട് സ്വേദേശി uae ൽ ഉള്ള നാസർ അവൻ ഇപ്പോൾ uae ജയിലിൽ ആണ് news ഒന്ന് കൊടുക്കാമോ