റാഗിംഗ്: അംഗഡിമുഗറിൽ 5 പ്ലസ്ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; പിന്നാലെ റാഗിംഗ് ആക്ട് പ്രകാരം കേസും
കാസർകോട്: അംഗഡിമുഗർ ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അഞ്ച് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കുമ്പള പൊലീസ് റാഗിംഗ് ആക്ട് പ്രകാരം കേസെടുത്തു. പ്രിൻസിപ്പാൾ രാജലക്ഷ്മിയുടെ പരാതി പ്രകാരമാണ് കേസ്. ജുലൈ 11ന് പ്ലസ് വൺ വിദ്യാർത്ഥിയെ ഒരു സംഘം പ്ലസ്ടു വിദ്യാർത്ഥികൾ അക്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് വിദ്യാർത്ഥി നൽകിയ പരാതി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചർച്ച ചെയ്യുകയും കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ച് പ്ലസ് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാനേജ്മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരം പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകിയത്.