ബേക്കൽ : കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്സിലെ പ്രതികൾ ഒളിവിൽ തുടർന്ന് പരാതിക്കാർക്കെതിരെ ലഹരിയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അസഭ്യവർഷവും ,ലൈംഗിക അധിക്ഷേപം , വധഭീഷണി ,വെല്ലുവിളി തുടരുന്നു . ബേക്കൽഫോർട്ട് അനീസ് മഹലിലെ ബി. അബൂബക്കറിനെ 60, ബാങ്ക് കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത നാഷണൽ യൂത്ത് ലീഗ് നേതാവ് ബേക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീറാണ് വാട്സാപ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി അഴിഞ്ഞാടിയത് .
ഷമീറിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ച ബിഎൻസി റിപ്പോർട്ടർ ബുർഹാനെ കത്തിക്കും എന്നും ബേക്കലം പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പ്രചരണം നടത്തിയും ഹദ്ദാത് നഗറിലെ പ്രദേശവാസികളെ വെല്ലുവിളിച്ചും സ്ത്രീകൾക്കെതിരെ അങ്ങേയറ്റം ലൈംഗിക അധിക്ഷേപവും നടത്തിയാണ് വാട്സാപ്പിൽ അർദ്ധരാത്രി വിളയാടിയത് .സമീറിനോടൊപ്പം ഒളിവിൽ മയക്കുമരുന്ന് വില്പനക്കാരനും ഉള്ളതായി പറയപ്പെടുന്നു . രണ്ടുപേരും ഒരുമിച്ചാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഭാവന സുന്ദരമായ മ്ലേഷമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് .
സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന്റെ പേരിൽ രണ്ട് പരാതികളും മാധ്യമപ്രവർത്തകനായ ബുർഹാന വധഭീഷണി മുഴക്കിയതിൽ ഒരു പരാതിയും കാസർഗോഡ് പോലീസിന് ലഭിച്ചിട്ടുണ്ട് . സമാന രീതിയിലുള്ള മറ്റൊരു പരാതി ബാക്കിലും പോലീസ് സ്റ്റേഷനിലും ഹദ്ദാത് നഗർ സ്വദേശിയും പ്രമുഖ രാഷ്ട്രീയ നേതാവ് നൽകിയിട്ടുണ്ട്.
അങ്ങേയറ്റം തരംതാണ രീതിയിൽ അസഭ്യവർഷം ചൊരിഞ്ഞ സമീറിനെതിരെ ബേക്കൽ നിവാസികൾ തന്നെ പ്രതികരണമായി മുന്നോട്ടുവന്നു . നേതാവ് എന്ന് വിളിച്ച നാക്ക് കൊണ്ട് മറ്റൊരു പേര് വിളിപ്പിക്കരുതെന്നും ലഹരി ഇറങ്ങി കഴിയുമ്പോൾ എന്താണ് വാട്സപ്പിൽ പ്രചരിപ്പിച്ചതെന്ന് ഒന്നുകൂടി കേട്ട് നോക്കണം എന്നും ഇവർ ആവശ്യപ്പെട്ടു . അതേസമയം എൻ വൈ എൽ നേതാവായി പ്രവർത്തിച്ചിരുന്ന സമീറിനെതിരെ നടപടി ഉണ്ടാകുമെന്ന് ഐഎൻഎൽ ജില്ലാ നേതൃത്വം അറിയിച്ചു .
മുഖമുടി അണിഞ്ഞ വ്യക്തിത്വമായിരുന്നു പ്രതിയെന്ന് അറിയില്ലായിരുന്നു എന്നാണ് ജില്ലാ നേതാക്കൾ പ്രതികരിക്കുന്നത് .