നേപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം;പതിനെട്ടുപേർ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് അപകടം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പൊഖാറയിലേക്ക് പറന്നുയരുന്നതിനിടെയാണ് ശൗര്യ എയര്‍ലൈൻസിന്റെ വിമാനം തകര്‍ന്നു വീണത്. 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
രാവിലെ 11മണിയോടെയാണ് അപകടം സംഭവിച്ചത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും വലിയ തീയും പുകയും ഉയരുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
#WATCH | Plane crashes at the Tribhuvan International Airport in Nepal's Kathmandu
Details awaited pic.twitter.com/DNXHSvZxCz
— ANI (@ANI) July 24, 2024