വാട്സ്ആപ്പ് ചാറ്റ് വഴി ഓൺലൈൻ തട്ടിപ്പ്; യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി
വാട്സ്ആപ്പ് ചാറ്റ് ലൂടെ ഓൺലൈൻ ബിസിനസ് നടത്തിയ യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി. ചെറുവത്തൂർ റോഡിലെ നെസ്റ്റ് ഹൗസിൽ ഷബീറിന്റെ ഭാര്യ ബുഷറ ഷബീറിന്റെ (46) 41 ലക്ഷം രൂപയാണ് നഷ്ടമായത്. 2023 നവംബർ മുതൽ ഡിസംബർ 23 വരെയുള്ള ദിവസങ്ങളിലാണ് ബുഷറുടെ പണം നഷ്ടമായത്. കാസർകോട് സൈബർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു