കാടങ്കോട് സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു
കാസർകോട്: കാടങ്കോട് ബസ് ബൈക്കിലിടിച്ച് മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകൻ ടിഎം അബ്ദുൽ റഹ്മാൻ(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. വീട്ടിൽ നിന്ന് ചെറുവത്തൂരിലേക്ക് വരുന്നതിനിടെ കാടങ്കോട് കൊട്ടാരം വാതിക്കൽ വച്ചായിരുന്നു അപകടം. എതിരേ വന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ യുവാവിനെ നാട്ടുകാർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക്
കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.