കഞ്ചാവ് കടത്ത്:കാസർകോട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ
കാസർകോട്: 232 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിലായി. പാണത്തൂർ പരിയാരം സ്വദേശി ഉദയകുമാർ (44), പെരിയ മൂന്നാം കടവ് സ്വദേശി ആസിഫ് (25) എന്നിവരെയാണ് വില്ലുപുരം ജില്ലയിലെ ഓലക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര രജിസ്ട്രേഷനുള്ള ബെലറോ കാറിലാണ് രണ്ട് കിലോയുടെ 116 പാക്കറ്റ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഒലക്കൂർ പൊലീസ് വാഹന പരിശോധന നടത്തവേയാണ് ഇവർ കുടുങ്ങിയത്. ഇവർ നേരത്തെയും കഞ്ചാവ് കടത്തിയിരുന്നതായി വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു.