ചീമേനി:-ഓൺലൈൻ കമ്പ നിയിൽ പാർടൈം ജോലി വാ ഗ്ദാനം നൽകി ടെലിഗ്രാം ആപ്പിൽജോയിന്റ് ചെയ്ത യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത 4 പേർക്കെതിരെ പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. കയ്യൂർ ക്ലായിക്കോട് സ്വദേശി നന്ദനത്തിൽ എൻ.വി.വസന്തരാജിന്റെ പരാതിയിലാണ് മഹാരാഷ്ട്ര നവീമുംബെ സ്വദേശിയും ക്ലിയർ ടാപ് കമ്പനി യുടെ സി.ഇ.ഒ സുശാന്ത് മാലിക്, നവീമുംബൈ സ്വദേശി കളായ സ്നേഹ, കൃതിക, ദേവ് എന്നിവർക്കെതിരെ വഞ്ചനകുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞ മാസം 15നും 24നു മിടയിൽ ടെലിഗ്രാം ആപ്പ് വഴി പരിചയപ്പെട്ട് ക്ലിയർ ടാപ് എന്ന കമ്പനിയിൽ പാർടൈംജോലി വാഗ്ദനം നൽകി പരാതിക്കാരനിൽ നിന്നും പല തവണ ഗൂഗിൾ പേ വഴിയും ബേങ്ക് അക്കൗണ്ട് വഴിയും പ്രതികളുടെ അക്കൗണ്ടുകളി ലേക്ക് 28,38713 രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലിയോ നൽകിയ പണമോതിരിച്ചു നൽക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.