കാസർകോട്: കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവഡ് സ്വദേശി ഇസ്മാഈലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. അരി അരക്കുമ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഭർത്താവ് ഉടൻ ഗ്രൈൻഡറിന്റെറെ സ്വച്ച് ഓഫ് ചെയ്ത് കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.