കാഞ്ഞങ്ങാട് : കാറഡുക്ക കാർഷിക സഹകരണ സംഘം കേന്ദ്രമായി നടന്ന പണയ ത്തട്ടിപ്പിൽ പ്രതി സ്ഥാനത്തുള്ളയാളുടെ അടുത്ത ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയടുത്ത സംഭവത്തിൽ സംശയ നിഴലിലുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഒഴിവാക്കി കേസെടുത്തതിന് പിന്നിൽ ഭരണാനുകൂല പോലീസ് സംഘടനയുടെ ഇടപെടലുണ്ടെന്ന് സംശയ മുയരുന്നു.
ബേക്കൽ സ്വദേശിയായ അബൂബക്കറെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗ സ്ഥനുമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത് കേസിൽ പോലീസ് ഉദ്യോഗസ്ഥനെ പ്രതിചേർത്തിയിട്ടില്ല. കേസിൽ കുടുക്കാതിരിക്കാൻ ഡിവൈഎസ്പി മാർക്ക് കൈക്കുലി കൊടുക്കാനെന്ന വ്യാജേനയാണ് അബൂബക്കറിൽ നിന്നും ബേക്കലിലെ റാഷിദ് ബേ ക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീർ എന്ന സമീർ പള്ളിക്കരയിലെ ഇസ്മായിൽ എന്നിവർ പണം തട്ടിയെടു ത്തത്.കാറഡുക്ക പണയത്തട്ടിപ്പ് കേസ് പ്രതിയും അബുബ ക്കറും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി കേസിൽ കുടുക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി.
ക്രൈം ബ്രാഞ്ച് ഉദ്യോഗ സ്ഥനും നിരവധി തവണ അബുബക്കറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാലു ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘത്തിന് അബൂബക്കർ
കൈമാറിയിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് സമീറും സംഘവും ഭീഷണി തുടർന്നതോടെ ഗത്യന്തരം ഇല്ലാതെയാണ് അബുബക്കർ സ്ഥലം മാറിപ്പോയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ നേരിൽ കണ്ട് വിവരങ്ങൾ കൈമാറിയത്.ഡിവൈഎസ്പി മാരെ മറയാക്കി നടത്തിയ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്താ യതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിന് പിന്നാ ലെയാണ് ബേക്കൽ പോലീസ് മൂന്നുപേർക്കെതിരെ കേസെടുത്തത്.മുപ്പതോളം തവണ ക്രൈംബ്രാഞ്ച് ഉദ്യോഗ സ്ഥൻ അബൂബക്കറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത് .
അതേസമയം ഒളിവിൽ പോയ ടൈഗർ സമീർ നിരന്തരം താമസസ്ഥലങ്ങൾ മാറിമാറി ഓടിക്കൊണ്ടിരിക്കുകയാണ് പോലീസ് വ്യക്തമാക്കി . ടൈഗർ സമീർ എന്ന സൂത്രധാരനെ പിടിച്ചാൽ മാത്രമേ കേസുകളുമായി ബന്ധപ്പെട്ടതും മറ്റുചില ഇടപാടുകളെ കുറിച്ചും വിവരങ്ങൾ പുറത്തുവരും എന്നാണ് പോലീസ് പറയുന്നത് . കള്ളനോട്ടുമായി ബന്ധപ്പെട്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് പ്രകാരവും അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നു . .അമ്പലത്തറ കള്ളനോട്ട് എവിടെ നിന്നാണ് പ്രിന്റ് ചെയ്തതെന്ന് പോലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല , സമീറിനെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു എന്നാണ് പോലീസ് പറയുന്നത് .
അതേസമയം പഴയ നോട്ട് ഇടപാടുമായി ബന്ധപ്പെട്ട് ഒരു പരാതിയും കൂടി പുറത്തുവന്നിട്ടുണ്ട് . 13 ലക്ഷം രൂപയോളം മലപ്പുറം സ്വദേശിയിൽ നിന്നും തട്ടിയെടുത്തതായുള്ള വിവരമാണ് പുറത്തുവന്നത് .