ന്യൂഡെൽഹി: രാഷ്ട്രീയ സ്വയം സേവക സംഘ് (ആർ.എസ്.എസ്) നടത്തുന്ന പരിപാടികളിൽ സർക്കാർ ജീവനക്കാർക്ക് ഉണ്ടായിരുന്ന പ്രവർത്തന വിലക്ക് കേന്ദ്രസർക്കാർ നീക്കി. തിങ്കളാഴ്ച രാവിലെ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറങ്ങി.
1966 ൽ പാർലമെൻ്റിൽ ഉണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ആർ.എസ്.എസ് പരിപാടികളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അന്ന് ലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധത്തിനിടയിൽ ഉണ്ടായ പൊലീസ് വെടിവെപ്പിൽ നിരവധി പേർ മരിച്ചിരുന്നു. ഇന്ദിരാഗാന്ധി സർക്കാരാണ് സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. വിലക്ക് നീക്കിയതിനെതിരെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. വിലക്ക് നീക്കിയതോടെ ഇ.സി, ഡിസിഐ, ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥർക്കും മറ്റു സർക്കാർ ജീവനക്കാർക്കും ആർ.എസ്.എസിൽ പ്രവർത്തിക്കാനാകും