ര
ബംഗളൂരു: മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി. ദൗത്യത്തിന് സൈന്യമുണ്ടെന്നും കേരളത്തില്‍ നിന്ന് വന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.ജില്ലാ പൊലീസ് മേധാവിയാണ് മാറിനില്ക്കാന് ആവശ്യപ്പെട്ടതെന്നാണ് വിവരം.
നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് വന്നതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചെന്നും മനാഫ് പറഞ്ഞു.
‘ലോറി എവിടെയെന്ന് ഏകദേശധാരണയായപ്പോള്‍ ക്രെഡിറ്റെടുക്കാനായിരിക്കും അവരുടെ ശ്രമം. അര മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടറുടെ അടുത്ത് പോയി രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്കി അനുമതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.’
ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നതിന്റെ തൊട്ടടുത്ത് നിന്നാണ് തങ്ങളുടെ ടാങ്കര്‍ എടുത്ത് മാറ്റിയതെന്ന് അപകടത്തിന്റെ ദൃക്സാക്ഷി അഭിലാഷ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിലുണ്ടായത്.തങ്ങളുടെ ലോറി മാറ്റിയ ശേഷമാണ് മൂന്നാമതായി വലിയ ശക്തിയില്‍ മണ്ണിടിഞ്ഞത്. ആര്‍മി ലൊക്കേറ്റ് ചെയ്ത ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.
ആരാണ് രഞ്ജിത്ത് ഇസ്രയേൽ?
ഈ സൂപ്പർമാൻ സാധാരണക്കാരനാണ്. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവർത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം… തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട് പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.
മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച രഞ്ജിത്ത് പ്രയപരിധികരണം അവസരം നഷ്ടപ്പെട്ടു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്. ഇപ്പൊൾ കർണാടക പോലീസിന്റെ കൈക്കാരത്തിനു മുന്നിൽ മുട്ടുമടക്കാതെ രഞ്ജിത്ത് നമ്മുടെ അർജുനെ തേടി ഷീരൂരിൽ തൻ്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.