ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്കാന് പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല,
കാസര്‍കോട് : നിരവധി പേരുകളിൽ പകർച്ചവ്യാധികൾ പടരുമ്പോഴും ഹോട്ടലുകളിലും ഭക്ഷ്യ നിർമമാണ വിതരണ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പിന്റെ പരിശോധനയില്ല. ദുരന്തം ഉണ്ടാവട്ടെ അപ്പോൾ ഉണരാം എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ് . ജില്ലയിലെ നഗരസഭ – പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും ഹോട്ടലുകളും തട്ടുകടകളും പലഹാര നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിച്ച് വരുന്നുണ്ട്.എന്നാൽ പേരിനുപോലും ഒരു പരിശോധന ഇവിടെയെങ്ങും നടക്കുന്നില്ല .പനി നിയന്ത്രണൃതമായി പടരുന്നത് മുൻനിർത്തി ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നൽകാൻ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശവും ഹോട്ടലുടമകൾ അറിഞ്ഞ മട്ടില്ല . തിളപ്പിച്ചാറിയ വെള്ളം നൽകുന്നതിന് പകരം മിക്ക ഹോട്ടലുകളിലും തിളച്ചവെള്ളത്തിൽ സമാസമം പച്ചവെള്ളം ചേർത്താണ് ഭക്ഷണത്തോടൊപ്പം നൽകിവരുന്നത്. പാതയോരത്തുള്ള തട്ടുകടകളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവിടം പോലും അധികൃതർ അന്വേഷിക്കാറില്ല. ജലജന്യരോഗങ്ങൾ മഴക്കാലത്ത് പെരുകുമ്പോഴും ആരോഗ്യവകുപ്പോ, ഭക്ഷ്യസുരക്ഷാ വകുപ്പോ മുൻകരുതലെടുക്കുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് മൂലമുള്ള അസുഖം ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്.