കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പൊലീസിൻ്റെ പിടിയിൽ
കാസർകോട്: കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പൊലീസിൻ്റെ പിടിയിലായി. കണ്ണൂർ, മാടായി, പുതിയങ്ങാടിയിലെ മുഹമ്മദ് അനസി(24)നെയാണ് കാസർകോട് ടൗൺ എസ്.ഐ അനൂപ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 7.15ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽവച്ചാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 970 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മുഹമ്മദ് അനസ് കാസർകോട്ടെ ഒരാൾക്ക് കഞ്ചാവു കൈമാറാൻ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിലാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.