കാഞ്ഞങ്ങാട് /ബേക്കൽ : കാറഡുക്ക അഗ്രിക്കൾച്ചറൽ സഹകരണ സൊസൈറ്റിയിൽ നടന്ന പണയത്തട്ടിപ്പിൽ പ്രതിസ്ഥാ നത്തുള്ളയാളുടെ ബന്ധുവിനെ കേസ്സിൽക്കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ജില്ലാ പോലീസ് അവിടെ നിർദ്ദേശപ്രകാരം കർണാടക സ്വദേശിയും ബേക്കലിൽ കുടിയേറി താമസിച്ചുവരുന്ന ടൈഗർ ഇതിനെതിരെ കേസെടുത്തു . ഇസ്മായിൽ റാഷിദ് എന്നിവരും കേസിൽ കൂട്ടു പ്രതികളാണ്.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവി തട്ടിപ്പിനിരയായ ബേക്കൽ സ്വദേശി അബൂബക്കറിനെ നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തുടർനടപടിയായി ബേക്കൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ബേക്കലം പോലീസ് സ്റ്റേഷനിൽ സേവനം ചെയ്തിരുന്നതും നിലവിൽ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറിപ്പോയതുമായ എസ്ഐയെ ചൂണ്ടുപലകയാക്കിയാണ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.
രണ്ട് ഡിവൈഎസ്പിമാർക്കും ക്രൈംബ്രാഞ്ച് എസ്ഐക്കും കൈക്കുലി നൽകിയാൽ കേസ്സിൽ നിന്നും ഒഴിവാക്കാമെന്നും അല്ലെങ്കിലും ഏതെങ്കിലും വിധത്തിൽ നിങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നേരത്തെ ബേക്കലിൽ ഹദ്ദാദ് നഗറിൽ വീടുവച്ച് താമസിച്ചു വരുന്ന ടൈഗർ സമീറിന്റെ നേതൃത്വത്തിൽ ഇസ്മായിൽ റാഷിദ് എന്നിവരടങ്ങുന്ന സംഘം പരാതിക്കാരന്റെ മുന്നിലെത്തുന്നത്.
എന്നാൽ ഇതിന് വഴങ്ങാത്തിരുന്ന പരാതിക്കാരൻ കേസുമായി എല്ലാരീതിയിലും സഹകരിച്ചു വരുമ്പോഴാണ് സംഘത്തിന്റെപ്പം ഒരു പോലീസുകാരനും ഉൾപ്പെട്ടതോടെ പരാതിക്കാരനായ അബൂബക്കറിന് ഭീഷണിക്ക് വഴങ്ങേണ്ടി വന്നു . തുടർന്ന് രണ്ട് തവണകളായി പരാതിക്കാരൻ മൂന്നര ലക്ഷം രൂപ കൈമാറി . തുടർന്നും സംഘം ഭീഷണി തുടർന്നതോടെ ചെറു തുകകളായി നിരവധി തവണ നൽകി .എന്നാൽ ഭീഷണി തുടർന്നതോടുകൂടി പരാതിക്കാരൻ അബൂബക്കർ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു .
ഡിവൈഎസ്പി സംഭവം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു . കഴിഞ്ഞ ബുധനാഴ്ച എട്ടുമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷം വ്യാഴാഴ്ച രാവിലെ തട്ടിപ്പ് സംഘത്തെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് വിളിച്ചു ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു . തുടർന്ന് ബുധനാഴ്ച വൈകുന്നേരം 8 മണിയോടുകൂടിയാണ് പ്രതികൾക്കെതിരെ അന്വേഷണ വിധേയമായി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇതിനിടയിൽ ടൈഗർ സമീറിനെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യവും അന്വേഷിക്കുന്ന വിഭാഗത്തിലും പരാതി പോയിട്ടുണ്ട്. നേരത്തെ ആയിരവും 500 രൂപയുടെയും തുടർന്ന് 2000 രൂപയുടെയും നോട്ടുനിരോധനം മാറിയാക്കി നിരവധി ആളുകൾ നിന്നും കോടികൾ പ്രതി തട്ടിയെടുത്തതായാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് പരാതി എത്തിയിരിക്കുന്നത്. ഇതിൽ നേരത്തെ മറ്റൊരു കള്ളനോട്ട് കേസിൽ പ്രതിയായ വ്യക്തിയുടെ കുറ്റം സമ്മത മൊഴിയും ഉണ്ടെന്നാണ് സൂചന .
നോട്ടു നിരോധനം മറയാക്കി കേരള കർണാടക അതിർത്തിയിലെ ഹൊസങ്കടി സ്വദേശിയിൽ നിന്നും അഞ്ചു കോടി രൂപ ഈ വിദ്വാൻ തട്ടിയെടുത്തതായി ആരോപണം ഉയരുന്നുണ്ട്. തട്ടിപ്പിന് ഇരയായതോടുകൂടി സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ട വ്യക്തി കോവിഡ് കാലഘട്ടത്തിൽ തന്നെ മരണപ്പെടുകയായിരുന്നു. തട്ടിപ്പിനിരയായി മരണപ്പെട്ട കക്ഷിയുടെ ഭാര്യയും ഒരു മകളും മരുമകനോടൊപ്പം നിലവിൽ ഗൾഫിലാണ് താമസിച്ചുവരുന്നത്. മരണപ്പെട്ട വ്യക്തിയുടെ മാറ്റ് മൂന്നു പെൺകുട്ടികൾ ഇളയമ്മേടൊപ്പം നാട്ടിലും താമസിച്ചുവരുന്നു. തട്ടിപ്പിനിരയായതോടെ ഇവരുടെ വീടും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു.
മലപ്പുറം സ്വദേശികളായ നിരവധിപേരിൽ നിന്നും പഴയ നോട്ട് ഇടപാടിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ ബാക്കലിലെ ഈ തട്ടിപ്പ് സംഘം അപഹരിച്ചതായി പറയപ്പെടുന്നു. ഇരകളായവരുടെ പേരും വിലാസം കൂടാതെ മുൻപ്രതിയുടെ മൊഴിയും അടക്കമാണ് സാമ്പത്തിക കുറ്റകൃത്യവും അന്വേഷിക്കുന്ന വിഭാഗത്തിലേക്ക് പരാതി എത്തിയിരിക്കുന്നത്.
മത-രാഷ്ട്രീയ സംഘടനകളുടെ ചുമതലകൾ വഹിക്കുന്ന പ്രതികളെ രക്ഷിക്കാൻ കഴിഞ്ഞ നാല് ദിവസങ്ങളായി നടന്നത് കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്ന അങ്ങേയറ്റം മ്ലേഷമായ ഇടപെടലുകളാണ് . ഇടപെടലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വരും ദിവസങ്ങളിൽ ബി എന് സി പുറത്തുവിടും .
ഇതിൽ പ്രതിയെന്ന് ആരോപിക്കുന്ന ടൈഗർ സമീർ ബേക്കൽ റെയിഞ്ച് സമസ്ത മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് .കൂടാതെ മാലിക് ദിനാർ ഇസ്ലാമിക് അക്കാദമി പിടിഎ വൈസ് പ്രസിഡണ്ട് ആണെന്നും ഇയാളുടെ സന്ദർശന കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട് .നാഷണൽ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ഇയാൾ പ്രവർത്തിക്കുന്നു . ലഹരി നിർമാർജന സമിതി എന്നാ തട്ടിക്കൂട്ട് സംഘടനയുടെയും ജില്ലാ സെക്രട്ടറിയാണ് ഇയാൾ. മാത്രമല്ല ഇയാൾ നൽകുന്ന സന്ദർശന കാർഡിൽ നിരവധി മറ്റു സംഘടനകളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . താങ്കൾക്കുള്ള സ്ഥാനമാനങ്ങൾ ഉപയോഗപ്പെടുത്തി 2017 മുതൽ തട്ടിപ്പുകൾ നടത്തിവന്നിരുന്ന പ്രതികൾ കുടുങ്ങിയത് ഇപ്പോൾ മാത്രമാണ്.
സംഘത്തിലെ ഇസ്മായിൽ ബേക്കൽ കിളർ മസ്ജിദ് സെക്രട്ടറിയായി സേവനം ചെയ്യുന്നതായും പറയപ്പെടുന്നു . സംഘത്തിലെ മൂന്നാമത്തെ പ്രധാന കണ്ണിയായ റാഷിദ് നാഷണൽ യൂത്ത് ലീഗിന്റെ നേതൃത്വം പദവിയാണ് അലങ്കരിക്കുന്നത്. എറണാകുളത്ത് ചികിത്സയിലായതിനാൽ ഇയാളെ ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചില്ല. ഇയാൾ പരാതിക്കാരന്റെ ബന്ധുകൂടിയാണ് . സംഘത്തിൽ അകപ്പെട്ട ഇസ്മായിൽ താൻ നിരപരാധിയാണെന്നും ടൈഗർ സമീറും സംഘവും തന്റെ സാന്നിധ്യം ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്ന് അവകാശപ്പെടുന്നുണ്ട് .
2018 ന് ശേഷമുള്ള ടൈഗർ സെമീറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കുമെന്നാണ് സൂചന . നേരത്തെയും കള്ളനോട്ട് കേസുകളിൽ സംശയിക്കുന്ന വ്യക്തിയാണെന്ന് പ്രതിയെന്ന് പോലീസ് പറയുന്നു . അമ്പലത്തറയിൽ നിന്നും പിടികൂടിയ 2000 രൂപയുടെ കള്ളനോട്ടുമായി ബന്ധപ്പെട്ട് നിഷേധിക്കാൻ സാധിക്കാത്ത രീതിയിലുള്ള ബന്ധം ടൈഗർ എന്ന വിളിപ്പേരുള്ള വിദ്വാന് ഉണ്ടെന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പണം മാറ്റിയെടുക്കലിന്റെ പേരിൽ നടന്ന പല തട്ടിപ്പുകളിലും വിദ്വാൻ സജീവമായി നേതൃത്വം നൽകിയിരുന്നതായി പറയപ്പെടുന്നു. ജില്ലാ ലഹരി നിർമാർജന സെക്രട്ടറി എന്ന തട്ടിക്കൂട്ട് സംഘടനയുടെ സെക്രട്ടറിയായി നിലനിൽക്കെ തന്നെ ലഹരി മാഫിയുമായി ഇയാൾക്ക് ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു . നേരത്തെ ഇയാളുടെ ഗുണ്ടാ സംഘത്തിൽ ഉണ്ടായിരുന്ന ആളുകൾ ലഹരിയുമായി ബന്ധപ്പെട്ട നിരവധി കേസിൽ അകപ്പെട്ടവരാണ് . അതേസമയം സമീർ ടൈഗർ ജന്മനാ ബേക്കൽ സ്വദേശി അല്ലെന്നും കർണാടകയിലെ കൂർഗ് ജില്ലയിൽ നിന്നും കുടിയേറിപ്പാർത്ത കുടുംബമാണെനും അതുകൊണ്ടുതന്നെ ബേക്കൽ സ്വദേശിയെന്ന് വാർത്തകളിൽ വരുമ്പോൾ ഞങ്ങൾക്ക് നാണക്കേടാകുന്നുണ്ടെന്നും നാട്ടുകാരും പറയുന്നു .
കർണാടകക്കാരൻ സമീർ എങ്ങനെ ടൈഗർ സെമീറായി… ചതിയുടെ വഞ്ചനയുടെയും തട്ടിപ്പിന്റെ നാൾവഴികൾ അറിയാനായി കാത്തിരിക്കുക.