കാഞ്ഞങ്ങാട്: കാറഡുക്ക അഗ്രിക്കൾച്ചറൽ സഹകരണ സൊസൈറ്റിയിൽ നടന്ന പണയത്തട്ടിപ്പിൽ പ്രതിസ്ഥാ നത്തുള്ളയാളുടെ ബന്ധുവിനെ കേസ്സിൽക്കുടുക്കുമെന്ന് ഭീഷ ണിപ്പെടുത്തി നാലര ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ജില്ലാ പോലീസ് മേധാവി തട്ടിപ്പിനിരയായ ബേക്കൽ സ്വദേശിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു.ബേക്കൽ പോലീസ് സ്റ്റേ ഷനിൽ നിന്നും ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറിപ്പോയ എസ്ഐയെ കൂട്ടുപിടിച്ച് നടന്ന തട്ടിപ്പിൽ നാലര ലക്ഷം രൂപയാണ് ബേക്കൽ സ്വദേശിക്ക് നഷ്ടപ്പെട്ടത്.
രണ്ട് ഡിവൈഎസ്പിമാർ ക്കും ക്രൈംബ്രാഞ്ച് എസ്ഐ ക്കും കൈക്കുലി നൽകിയാൽ കേസ്സിൽ നിന്നും ഒഴിവാക്കാമെന്നായിരുന്നു ഹദ്ദാദ് നഗർ സ്വദേശിയായ ടൈഗർ സമീർ ഇസ്മായിൽ റാഷിദ് എന്നിവരടങ്ങുന്ന സംഘം തട്ടിപ്പിനിരയായ ബേക്കൽ സ്വദേശിക്ക് നൽകിയ വാഗ്ദാനം. എന്നാൽ ഇതിന് വഴങ്ങാത്തിരുന്നു പരാതിക്കാരൻ കേസുമായി എല്ലാരീതിയിലും സഹകരിച്ചു വരുമ്പോഴാണ് വീണ്ടും ശക്തമായ ഭീഷണി ഉയർത്തിയത് .തുടർന്ന് സംഘത്തിന്റെപ്പം ഒരു പോലീസുകാരനും കൂടി ചേർന്നതോടെ ഭീഷണിക്ക് വഴങ്ങി രണ്ട് തവണകളായി പരാതിക്കാരൻ പണം കൈമാറുകയായിരുന്നു . തുടർന്നും സംഘം ഭീഷണി തുടർന്നതോടെ പരാതിക്കാരൻ അബൂബക്കർ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു .
കൈക്കൂലിയിടപാടിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡിവൈഎ സ്പിയുടെ പേരും തട്ടിപ്പിൽ വലിച്ചിഴച്ചതാണ് പ്രതികൾക്ക് വിനയായി മാറിയത് . ഡിവൈഎസ്പി നേരിട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതിപ്പെട്ടതോടുകൂടി പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു . ബുധനാഴ്ച എട്ടുമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷം വ്യാഴാഴ്ച രാവിലെ തട്ടിപ്പ് സംഘത്തെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് വിളിച്ചു ചോദ്യം ചെയ്തു .തുടർനടപടികൾ ബേക്കൽ ഡിവൈഎസ്പിയായി മനോജ് ചുമതലയേറ്റതിനുശേഷം എഫ്ഐആർ ലേക്ക് കടക്കും എന്നാണ് സൂചന .
ഇതിനിടയിൽ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണ് . പ്രതി സംഘടനകളുടെ ചുമതലകൾ വഹിക്കുന്ന ആളുകളാണ് പോലീസ് മനസ്സിലാക്കുന്നത് . ഇതിൽ പ്രതിയെ ന്ന് ആരോപിക്കുന്ന ടൈഗർ സമീർ ബേക്കൽ റെയിഞ്ച് സമസ്ത മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് .കൂടാതെ മാലിക് ദിനാർ ഇസ്ലാമിക് അക്കാദമി പിടിഎ വൈസ് പ്രസിഡണ്ട് ആണെന്നും ഇയാളുടെ സന്ദർശന കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട് .നാഷണൽ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ഇയാൾ പ്രവർത്തിച്ചിരുന്നു . ലഹരി നിർമാർജന സമിതി എന്നാ തട്ടിക്കൂട്ട് സംഘടനയുടെയും ജില്ലാ സെക്രട്ടറിയാണ് ഇയാൾ. മാത്രമല്ല സന്ദർശന കാർഡിൽ നിരവധി മറ്റു സംഘടനകളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .
ഇന്നലെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെന്ന് ആരോപിക്കുന്ന സംഘത്തിലെ സമീറിനെയും ഇസ്മയിലിനെയും ചോദ്യം ചെയ്തത് . ഇസ്മായിൽ ബേക്കൽ കിളർ മസ്ജിദ് സെക്രട്ടറിയായി സേവനം ചെയ്യുന്നതായും പറയപ്പെടുന്നു . സംഘത്തിലെ മൂന്നാമത്തെ പ്രധാന കണ്ണിയായ റാഷിദ് എറണാകുളത്ത് ചികിത്സയിലായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല. ഇയാൾ പരാതിക്കാരന്റെ ബന്ധുകൂടിയാണ് .
2018 ന് ശേഷമുള്ള ടൈഗർ സെമീറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കുമെന്നാണ് സൂചന . നേരത്തെയും ചില കേസുകളിൽ സംശയിക്കുന്ന വ്യക്തിയാണെന്ന് പോലീസ് പറയുന്നു . അമ്പലത്തറയിൽ നിന്നും പിടികൂടിയ 2000 രൂപയുടെ കള്ളനോട്ടുമായി ബന്ധപ്പെട്ട് നിഷേധിക്കാൻ സാധിക്കാത്ത രീതിയിലുള്ള ബന്ധം ഉണ്ടെന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പണം മാറ്റിയെടുക്കലിന്റെ പേരിൽ നടന്ന പല തട്ടിപ്പുകളിലും വിദ്വാൻ സജീവമായി പങ്കെടുത്തിരുന്നതായും പറയപ്പെടുന്നു. ജില്ലാ ലഹരി നിർമാർജന സെക്രട്ടറി എന്ന തട്ടിക്കൂട്ട് സംഘടനയുടെ സെക്രട്ടറിയായി നിലനിൽക്കെ തന്നെ ലഹരി മാഫിയുമായി ഇയാൾക്ക് ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു . അതേസമയം സെമിയിൽ ടൈഗർ ജന്മനാ ബേക്കൽ സ്വദേശി അല്ലെന്നും കർണാടകയിലെ കൂർഗ് ജില്ലയിൽ നിന്നും കുടിയേറിപ്പാർത്ത കുടുംബമാണെനും അതുകൊണ്ടുതന്നെ ബേക്കൽ സ്വദേശിയെന്ന് വാർത്തകളിൽ വരുമ്പോൾ ഞങ്ങൾക്ക് നാണക്കേടാകുന്നുണ്ടെന്നും നാട്ടുകാരും പറയുന്നു .
അതേ സമയം സംഘത്തിലെ പ്രധാനപ്പെട്ട വ്യക്തി പോലീസിനോട് എല്ലാ കാര്യങ്ങളും തുറന്നു സമ്മതിച്ചതായി വിവരവും പുറത്തുവരുന്നുണ്ട് . സമീറിന്റെ ആസൂത്രണത്തിൽ ഞങ്ങൾ പെട്ടുപോയതാണ് എന്നാണ് ഇവർ പോലീസിനോട് ചോദ്യം ചെയ്യലിന് പിന്നാലെ പറഞ്ഞത് . സംഘത്തിലെ പ്രധാനി പോലീസുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടാകുന്ന കേസുകളിൽ തന്ത്രപൂർവ്വം ഇരകളിലോ പ്രതിഭാഗത്തോ കടന്നുകയറി നിരവധിപേരെ ചൂഷണം ചെയ്യപ്പെട്ടതായി പറയപ്പെടുന്നു . വരും ദിവസങ്ങളിൽ ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ തട്ടിപ്പുകൾ പുറത്തുവരും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത് .
ചൂഷകരാണെന്ന് വിവരം പുറത്തുവന്നതോടെ ഇവർ പ്രവർത്തിക്കുന്ന ചില സംഘടനയിൽ നിന്നും പുറത്താക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട് . എന്നാൽ മതസ്ഥാപനങ്ങളുടെ നേതൃത്വം സ്ഥാനങ്ങളിൽ നിന്നും ഇവരെ ഒഴിവാക്കണമെന്ന് ശക്തമായ ആവശ്യവും ഉയർന്നുവരുന്നുണ്ട് .വിശ്വാസ വഞ്ചകർക്കും ചൂഷകരും മതസ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നത് അനുവദിക്കാൻ സാധിക്കില്ല എന്നാണ് ഒഴിവാക്കണമെന്ന് ആവശ്യമുയർത്തുന്നവർ പറയുന്നത് . ജില്ലയിലെ പോലീസ് സേനയ്ക്ക് അപമാനമായ വിധത്തിൽ തട്ടിപ്പിന് കൂട്ടുനിന്ന ക്രൈംബ്രാഞ്ച് എസ്ഐക്കെതിരെയും നടപടി വേണമെന്ന് സേനയിൽ ആവശ്യമുയർന്നിട്ടുണ്ട്.