സോഷ്യൽ മീഡിയയിൽ പ്രചരണം; ഗ്യാസ് ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിൽ
കാസർകോട്: സോഷ്യൽ മീഡിയയിൽ വന്ന അനൗദ്യോഗിക പോസ്റ്റിനെ തുടർന്ന് ഗ്യാസ് ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലായി. എൽപിജി ഗ്യാസ് കണക്ഷന് അടുത്തിടെ നടത്തിയ മാസ്റ്ററിങ് വേണമെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ. ആധാർ നമ്പർ ബന്ധിപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിങ്. ഉപഭോക്താക്കൾ മാസ്റ്ററിങിന് കൂട്ടത്തോടെ എത്തിയത് ഗ്യാസ് ഏജൻസി ഓഫീസുകളിലും തിരക്ക് സൃഷ്ടിച്ചു. അതേസമയം മാസ്റ്ററിങ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് സേവനമോ ആനുകൂല്യമോ നിർത്തലാക്കയിട്ടില്ലെന്ന് മന്ത്രി ഹരിദീപ് എസ് പുരി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഗ്യാസ് കണക്ഷൻ സബ്സിഡി നടപടികൾ സുതാര്യമാക്കുന്നതിനാണ് മാസ്റ്ററിങ് നടത്തുന്നത്.