കേരള പോലീസിലെ ഐപിഎസ്സുകാരനടക്കം രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടി, ഇടപാട് വെളിപ്പെടുത്തി രവി പൂജാരി,പൊലീസിലെ ക്രിമിനലുകൾക്ക് കുറ്റവാളിയുമായി ഉറ്റബന്ധം
മംഗളൂരു :കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന.കാസർകോട്ടും കൊച്ചിയിലും നടന്ന പ്രമാദമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് രവി പൂജാരി.
പത്ത് വര്‍ഷം മുമ്ബ് നടന്ന സംഭവാമന പൂജാരി വെളിപ്പെടുത്തിയത്.കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളോടും രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ട് .