വീട്ടിൽ അതിക്രമിച്ചു കയറി 16 കാരിയെ ബിയർ കുടിപ്പിച്ചു; ശേഷം ബലാത്സംഗം ചെയ്തു മുങ്ങിയ യുവാവ് പിടിയിൽ
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ബിയർ കുടിപ്പിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേരാവൂർ കണിച്ചാർ, മലയമ്പാടി, ചിന്നത്തു ഹൗസിലെ ലിയോ പി സന്തോഷി (21)നെയാണ് കേളകം എസ്.ഐ പി.വി ശ്രീനേഷ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിയോ സന്തോഷ്.
ജൂൺ നാലിന് കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് ബിയർ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം പ്രതി എറണാകുളത്തേക്ക് മുങ്ങുകയും ചെയ്തു. ഇതിനിടയിൽ മറ്റൊരു സംഭവത്തിൽ ലിയോ സന്തോഷ് പൊലീസിന്റെ പിടിയിലാവുന്നത്. ഈ സമയത്ത് സന്തോഷിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് കേളകം പൊലീസ് തെരയുന്ന പ്രതിയാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം കേളകം പൊലീസിനെ അറിയിക്കുകയായിരുന്നു.