‘കേന്ദ്രം തരാത്തതല്ല, കേരളം മേടിക്കാത്തതാണ്’; സൗജന്യമായി നല്കുന്ന റേഷൻ വിഹിതം മുഴുവൻ ഏറ്റെടുക്കാതെ പിണറായി സര്‍ക്കാര്‍; കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: കേന്ദ്രം നല്‍കുന്നില്ലെന്ന കേരളത്തിന്റെ സ്ഥിരം പല്ലവി ഇനി നടക്കില്ല. കേന്ദ്രം സൗജന്യമായി അനുവദിക്കുന്ന മുഴുവൻ റേഷൻ വിഹിതവും കേരളം ഏറ്റെടുക്കുന്നില്ലെന്ന കണക്കുകള്‍ പുറത്ത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കേന്ദ്രം അനുവദിക്കുന്ന അരിയില്‍ 17,000 ടണ്‍ വരെയും ഗോതമ്ബില്‍ 400 ടണ്‍ വരെയും കുറച്ചാണ് കേരളം ഏറ്റെടുക്കുന്നത്.
പ്രതിമാസം 1.03 ലക്ഷം ടണ്‍ അരിയും 15,629 ടണ്‍ ഗോതമ്ബുമാണ് കേന്ദ്രം കേരളത്തിന് അനുവദിക്കുന്നത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ 27 ഡിപ്പോകളില്‍ നിന്നാണ് സപ്ലൈകോ ഏറ്റെടുത്ത് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. കേരളത്തിന്റെ കടക്കെണി കാരണം വിതരണം നടത്തുന്ന ട്രാൻസ്പോർട്ട് കരാർ ബില്‍ കുടിശികയായി. ഇതാണ് റേഷൻ വിഹിതം ഏറ്റെടുക്കുന്നതില്‍ കുറവ് വരാനുള്ള പ്രധാന കാരണം. മെയ് മാസം മുതലാണ് റേഷൻ വിഹിതം ഏറ്റെടുക്കല്‍ ചുരുങ്ങിയതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിലേക്ക് കൈമാറിയ കണക്കില്‍ പറയുന്നത്.