കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 13ന്; കാസർകോട്ട് ലഹരിക്കെതിരെ കൂട്ടയോട്ടം
കാസർകോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. കാസർകോട്ട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് ജില്ലാ പൊലീസ് ചീഫ് പി. ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ടി. തമ്പാൻ, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബി. രാജകുമാർ, രാജീവൻ, കെ.പി.ഒ ജില്ലാ സെക്രട്ടറി പി. രവീന്ദ്രൻ, ടി. ഗിരീഷ് ബാബു. എം. സദാശിവൻ നേതൃത്വം നൽകി. കൂട്ടയോട്ടം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.