തൃശൂരിൽ വീണ്ടും ‘ആവേശം’ മോഡൽ പിറന്നാൾ പാർട്ടി; 16 സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 32പേർ പിടിയിൽ
വടകര: വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കടപ്പുറം ഭാഗത്ത് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം കണ്ടത്. തീരത്തടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ചേളാരിയിൽനിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്നു. ഇതിനിടെ വല കടലിലേക്ക് ആഴ്ന്നപ്പോൾ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽപ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികൾ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
മുഹമ്മദ് ഷാഫിയുടെ പിതാവ്: പരേതനായ കാളമ്പ്രാട്ടിൽ ബീരാൻകുട്ടി, മാതാവ്: ആസ്യ, ഭാര്യ: ഫർസാന, മക്കൾ: സാബിത്ത്, തൽഹത്ത്, സഹോദരങ്ങൾ: നിസാർ, സിയാദ്, റൗഫ്, മൊയ്തീൻകുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ