ഉപ്പള സ്വദേശി മുംബൈയിൽ സുഹൃത്തിന്റെ മുറിയിൽ മരിച്ച നിലയിൽ
മുംബൈ: ഉപ്പള സ്വദേശിയെ മുംബൈയിൽ സുഹൃത്തിന്റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫ(56)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം മുംബൈ, സാത്തസ്തയിലുള്ള സുഹൃത്ത് ഉപ്പളയിലെ റൗഫിന്റെ സമീപത്തേക്ക് പോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മുഹമ്മദ് ഹനീഫയുടെ മൃതദേഹം നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് മുംബൈ-കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഹനീഫ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക് മാറ്റി. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് ഹനീഫയുടെ മരണവിവരമറിഞ്ഞ് ദുബായിലുള്ള മകൻ സഫാഫും നാട്ടിൽ നിന്നു ബന്ധുക്കളും മുംബൈയിൽ എത്തിയിട്ടുണ്ട്.
ഭാര്യ: ആയിഷ. മകൾ: സായിഫ. സഹോദരങ്ങൾ: മൂസ, ഹംസ, ഹമീദ്, ഖാലിദ്, ഫാത്തിമ.