ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞാറാഴ്ച്ച രാത്രി നടന്ന സംഭവത്തില്‍ മൂന്ന് പേര് പൊലീസ് പിടിയിലായി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് പേരെ പിടികൂടിയെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.