പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; ലഹരി പാനീയം നൽകി കൂട്ടബലാത്സംഗത്തിനു ഇരയാക്കി, സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായതോടെ
ഹൈദരാബാദ്: പത്തുവയസ്സുള്ള പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മയക്കുമരുന്നു കലർത്തിയ പാനീയം കുടിപ്പിച്ചു മയക്കിയ ശേഷമായിരുന്നു സംഭവം. എന്നാൽ സംഭവം പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായും ഗർഭിണിയാണെന്നും വ്യക്തമായത്. ഇതേ തുടർന്ന് കേസെടുത്ത പൊലീസ് പത്തു പേരെ അറസ്റ്റു ചെയ്തു.
കാർ ഡ്രൈവർ ചക്കോലു നരേഷ്(26), കൂലിപ്പണിക്കാരനായ ബാലാജി (22), സിപംഗ വിജയകുമാർ (22), മുൻസിപ്പൽ ജീവനക്കാരനായ കൃഷ്ണ (22) തൊണ്ട കിരൺ കുമാർ (26), ടിഫിൻ സെന്റർ ജീവനക്കാരൻ അജയ് (23). ഡെലിവറി ബോയ് ജയിംസ് സേവ്യർ (24), വാട്ടർബോട്ടിൽ വിൽപ്പനക്കാരൻ ദീപക് (25), ചായക്കടക്കാരൻ ഇഞ്ചമുറി മധു(30), സമ്പവത്ഹത്യാനായിക്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിജയകുമാറും നരേഷും ചേർന്നാണ് പെൺകുട്ടിയെ മറ്റൊരാൾ ഇടനിലക്കാരനായി തട്ടിക്കൊണ്ട് പോയത്. പിന്നീട് മറ്റു പ്രതികൾക്ക് കൈമാറുകയും അവരും പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.