കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് ഒരുകിലോ എം.ഡി.എം.എ, ഒരാള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: നഗരത്തില്‍ വന്‍ലഹരി വേട്ട. ഒരുകിലോയോളം എം.ഡി.എം.എ.യുമായി ഒരാളെ എക്സൈസ് പിടികൂടി. റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വയനാട് വെള്ളമുണ്ട സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. കോഴിക്കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.