കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നിര്‍ത്തിയിട്ട വാഹനം കാണതായെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് അന്വേഷണമാരംഭിച്ചു.കാഞ്ഞങ്ങാട്ടെ കൂല്ബാര് ജീവനക്കാരനും പടന്നാട് ഒഴിഞ്ഞവളപ്പിലെ സുധാകരന്റെ മകനുമായ സുരാജ് സുധാകരന്റെ യമഹ ബൈക്കാണ് നിര്‍ത്തിയിട്ട സ്ഥലത്തുനിന്നും കാണാതായത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിക്കാണ് സുരാജിന്റെ ബൈക്ക് കാഞ്ഞങ്ങാട്ടെ ധനലക്ഷ്മി വസ്ത്രാലയത്തിന് സമീപത്തുനിന്നും കാണാതായത്.സുരാജിന്റെ കെ.എല്‍.60.ജെ.757 നമ്പര്‍ യമഹ എഫ്.സെഡ് ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ശനിയഴ്ച്ച പുലര്‍ച്ചെ മോഷ്ടിച്ച ബൈക്കുമായി 3 പേരെ ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.എന്‍.പി.രാഘവന് അറസ്റ്റു ചെയ്തിരുന്നു.ഇവര്‍ സഞ്ചരിച്ച ബൈക്ക് സുരാജിന്റെ ബൈക്കാണെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായിരുന്നില്ല.കണ്ണൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ചുറ്റികറങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘത്തെ എസ്.ഐ.പിടികൂടിയത്. നിരവധി വാഹനമോഷണ കേസുകളില്‍ പ്രതികളായ ഇബ്രാഹീം ബാദുഷ,സഫ്വാന്,എന്നിവരടങ്ങുന്ന സംഘമാണ് കണ്ണൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി അജാനൂര്‍ ഇട്ടമ്മലിലെത്തിയത്.ഹൊസ്ദുര്‍ഗ്ഗ് പോലീസ് അറസ്റ്റ് ചെയ്ത മോഷണ സംഘത്തെ പോലീസ് കോടതിയില്‍ ഹാജരാക്കി.കോടതി ഉത്തരവ് പ്രകാരം റിമാന്റിലായ പ്രതികള്‍ ജില്ലാജയിലാണുള്ളത്.