പനി ബാധിച്ചെത്തിയ യുവാവിന്റെ ഇരുകൈകളും അറുത്തു മുറിച്ചു. സംഭവം കുമ്പളയിലെ ഒരു സ്വകാര്യാശുപത്രിയിൽ
കാസർകോട്: പനി ബാധിച്ചെത്തിയ യുവാവിന്റെ ഇരുകൈകളും അറുത്തു മുറിച്ചു. കുമ്പളയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് സംഭവം. ഒരാഴ്ച മുമ്പ് കിളിംഗാർ കക്കളയിലെ രഞ്ജിത്തിനെ പനി ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി ഡെങ്കിപ്പനിയാണെന്ന് ഡോക്ടർമാർ അറിയിക്കുകയും അതിനുള്ള ചികിത്സ നടത്തുകയുമായിരുന്നുവെന്ന് പറയുന്നു. ചികിത്സക്കിടയിൽ വീർത്ത ഇരുകൈകളിലും അധികൃതർ മുറിവുണ്ടാക്കുകയും പിന്നീട് അത് കുത്തിക്കെട്ടി മരുന്ന് വെക്കുകയുമായിരുന്നുവെന്ന് പറയുന്നു.
വിവരമറിഞ്ഞ് നാട്ടുകാർ ആശുപത്രിയിലെത്തി അന്വേഷിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. ഇതിനെത്തുടർന്ന് രഞ്ജിത്തിന്റെ കൈക്കുണ്ടാക്കിയ മുറിവ് ഉണങ്ങുന്നത് വരെ പണം ഈടാക്കാതെ ചികിത്സ നൽകാമെന്നും അണുബാധ ഉണ്ടാവാതിരിക്കാൻ മറ്റാരേയും രഞ്ജിത്തിന്റെ അടുത്ത് വിടാതെ സൂക്ഷിക്കാമെന്നും അധികൃതർ ഉറപ്പ് നൽകുകയായിരുന്നു. ഇക്കാര്യം പുറത്ത് ആരുമറിയരുതെന്നും അധികൃതർ അറിയിച്ചതായി പറയുന്നുണ്ട്.
ഡ്രിപ്പ് കുത്തിവെക്കാൻ ഞരമ്പ് കണ്ടെത്താൻ പ്രയാസമായതിനെത്തുടർന്ന് സൂചി നേരിട്ട്
മാംസത്തിൽ കുത്തിയിറക്കി ഡ്രിപ്പ് നൽകിയതാണ് രോഗിയെ അസ്വസ്ഥനാക്കിയതെന്നും
പറയുന്നുണ്ട്.
സംഭവത്തെക്കുറിച്ച് നേരിട്ടറിയാൻ ആശുപത്രിയിൽ വിളിച്ചെങ്കിലും ആശുപത്രിയിലെ ഉത്തരവാദപ്പെട്ടവരുടെ നമ്പറുകൾ അറിയില്ലെന്നായിരുന്നു റിസപ്ഷനിൽ നിന്നുള്ള ലഭിച്ച മറുപടി.