പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി
പാലക്കാട്: പത്തിരിപ്പാലയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. 10 -ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടികളെ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയതെന്നാണ് വിവരം. സ്കൂൾ യൂണിഫോമിലാണ് ബന്ധുക്കളും അയൽവാസികളുമായ കുട്ടികൾ സ്കൂളിലേക്ക് ഇറങ്ങിയത്.