കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചിരിക്കുന്ന മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും രാത്രികാലത്ത് ചില ഓട്ടോകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചും കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് കാഞ്ഞങ്ങാട് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറും ജില്ലാജോയിന്റ് ആര്‍ടിഒയും അറിയിച്ചു. മീറ്റര്‍ ഓരോ ഓട്ടത്തിനും പ്രവര്‍ത്തിപ്പിക്കണം.മീറ്റര്‍ വാടകയും ചിലയിടങ്ങളിലേക്ക് മീറ്റര്‍ വാടകയുടെ പകുതിയും നല്‍കണം.എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് ചുരുക്കം ചില പരാതികള്‍ ലഭിച്ചിരുന്നു. അവകൃത്യമായി തീര്‍ത്തെന്നും എം.വിഐ.വ്യക്തമാക്കി.എന്നാല്‍ നഗരങ്ങളില്‍പോലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് പലരും ഓട്ടം പോകുന്നതെന്നും ഇതുസബന്ധിച്ച് പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നുമാണ് ആര്‍ടിഒ അതികൃതരുടെ നിലപാട്. ഒരേ സ്ഥലത്തേക്ക് വിവിധ ചാര്‍ജുകള്‍ ഈടാക്കുന്ന സംഭവും നഗരത്തിലുണ്ടാകുന്നുണ്ട്. നഗരസഭയുടെ നമ്പര്‍ ലഭിക്കാത്ത ഓട്ടോകളാണ് അമിതക്കൂലി ഈടാക്കി ഓട്ടോതൊഴിലാളികള്‍ക്ക് ദുരിതമാകുന്നതെ ന്നാണ് ഓട്ടോതൊഴിലാളികളുടെ അഭിപ്രായം.ടാര്‍ റോഡില്‍ നിന്നും ഒന്നരമീറ്റര്‍ അകലെ മാത്രമാണ് ഓട്ടോടാക്സി സ്റ്റാന്റുകള്‍ പാടുള്ളുവെന്ന ഹൈക്കോടതി ഉത്തരവ് കാഞ്ഞങ്ങാട് നഗരത്തിലെ മുഴുവന്‍ ഓട്ടോസ്റ്റാന്റുകളെയും പ്രതികൂലമായി ബാധിക്കും.