തിരുവനന്തപുരത്ത് പോലീസുകാരൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: പൂന്തുറയിൽ പോലീസുകാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ മദനകുമാർ ആണ് മരിച്ചത്. പോലീസ് ക്വാർട്ടേഴ്സിലാണ് മദനകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.