മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ 78 ലക്ഷത്തിന്റെ സ്വർണ്ണം പുറത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി;
ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ യുവാവ് കുടുങ്ങി
കണ്ണൂർ: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി. ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മൽ ഹൗസിലെ ടി.ടി ജംഷീറി(35)ൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ സ്വർണ്ണം പിടികൂടിയത്. ദോഹയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ മട്ടന്നൂർ-കൂത്തുപറമ്പ റോഡിൽ വെച്ചാണ് എയർപോർട്ട് പൊലീസ് ഇൻസ്പെക്ടർ സി.പി അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ജംഷീർ സ്വർണ്ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയ ജംഷീർ ഭദ്രമായി പുറത്തെടുത്ത സ്വർണ്ണം പ്ലാസ്റ്റിക് കവറിലാക്കി പോകാനൊരുങ്ങുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.