ചൂണ്ടയിടാൻ പോയ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ വീണ് മരിച്ചു
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.