മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കൽപനയും
കാസർകോട്: മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ
8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയൽ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയൽ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി പരിചയപ്പെട്ട ദേവി, കൽപന എന്നീ പേരുകളിൽ രണ്ടുപേരാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം പ്രതിയായ ദേവി ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് ബിജുവിനെ വിശ്വസിപ്പിക്കുകയും രണ്ടാം പ്രതിയായ കൽപ്പന വാട്ട്ആപ്പ് വഴി സർവീസ് ചാർജ് ആണെന്നും പറഞ്ഞ് മാർച്ച് 29 മുതൽ മെയ് 8 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി പണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് പരാതി. ബിജുവിന്റെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.