മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു, കാർ ഡ്രൈവർ അറസ്റ്റിൽ
കൊച്ചി: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേൽ (46), മകൻ ഡെന്നിസൺ (11) എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച സ്കോർപ്പിയോ ഇരുവരും സഞ്ചരിച്ച ഡിയോ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സ്കോർപ്പിയോ ഡ്രൈവർ സുജിത്തിനെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 11.30-ഓടെ വൈറ്റില പൊന്നുരുന്നി മേൽപ്പാലത്തിന് താഴെയാണ് അപകടം ഉണ്ടായത്.ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു പിന്നില്‍ സുജിത്ത് ഓടിച്ചിരുന്ന സ്കോര്‍പിയോ ഇടിക്കുകയായിരുന്നു. സ്കോര്‍പിയോയുടെ ഇടതുഭാഗത്തെ ബമ്പറും ഹെഡ്ലൈറ്റും തകര്‍ന്നിട്ടുണ്ട്. ഇടിയേറ്റ് തെറിച്ചുവീണ ഡെന്നിസണെയും മകനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് നരഹത്യാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.