ഖത്തർ കെ.എം.സി.സി മുൻ കാസർകോട് ജില്ല പ്രസിഡണ്ട് ഇ.ടി അബ്ദുൾ കരീം അന്തരിച്ചു
കാസർകോട്: ഖത്തർ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് സജീവ പ്രവർത്തകനും എം.എസ്.എഫ് കാസർകോട് താലുക്ക് പ്രസിഡണ്ടുമായിരുന്ന തളങ്കര പതിക്കുന്നിലെ അബ്ദുൾ കരീം ഇ.ടി (67) അന്തരിച്ചു. ഇപ്പോൾ ഫോർട്ട്റോഡിലാണ് താമസം. പരേതരായ ടി.ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്ന അബ്ദുൽ കരീം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഖത്തറിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിന്നിരുന്ന കരീം ഖത്തർ കാസർകോടിയൻ കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളായിരുന്നു.
ഭാര്യ: സാബിറ ചൂരി, മക്കൾ: ഷഹല (ദുബൈ), ഷഹന (ഖത്തർ), ശബ്ദ. മരുമക്കൾ: ശംസീർ(ദുബൈ), ഖാലിദ് (ഖത്തർ), സഹോദരങ്ങൾ: അഹ്മദ് ഇ.ടി, അബ്ദുല്ല ഇ.ടി.