വയനാട്ടിലെ മികച്ച വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും
വയനാട്|വയനാട്ടിലെ മികച്ച വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. വോട്ടര്‍മാരെ നേരില്‍ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും.
രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ആദ്യ പരിപാടി. ഉച്ചക്ക് രണ്ടരയോടെ രാഹുല്‍ കല്‍പ്പറ്റയിലെത്തും. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.