ചെന്നൈ: വടക്കു കിഴക്ക് ഡല്‍ഹിയിലെ കലാപങ്ങളിലെ വര്‍ഗീയ അക്രമത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന് രജനീകാന്ത്. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്കും വഹിക്കാന്‍ തയ്യാറാണെന്നാണ് രജനികാന്ത് പറഞ്ഞത്.ഏതാനും മുസ്ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ പ്രതികരണം.
രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് ഏത് പങ്കും വഹിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലീം സംഘടനാ നേതാക്കള്‍) അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു, ‘അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ അക്രമത്തില്‍ രജനീകാന്ത് കേന്ദ്രത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞിരുന്നത്. ഡല്‍ഹി സര്‍ക്കാര്‍ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണം. കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Subscribe BNC YouTube channel :
https://www.youtube.com/channel/UCJxw9c4YXTfbSej83wSDGeA
Join BNC MALAYALAM WhatsApp Telegram GROUPS :
https://chat.whatsapp.com/EaB514pfacJ4CicsZHtvsR
Telegram :
https://t.me/bncmalayalam