ഓസ്ട്രേലിയയിൽ കടലിൽ വീണ് മലയാളികളായ രണ്ടുപേർ മരിച്ചു
ഓസ്ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ, 2 കോഴിക്കോട് സ്വദേശികൾ മരിച്ചു. എടക്കാട് ഹിബയിൽ മർവ ഹാഷിം (35), 2 കോഴിക്കോട് കൊളത്തറ സ്വദേശിനി നരേഷ ഹാരിസ് (ഷാനി -38) എന്നിവരാണ് ഓസ്ട്രേലിയയിലെ സിഡ്ഡിയിൽ മരിച്ചത്. തിങ്കളാഴ്ച സിഡ്ഡി സതർലാൻഡ് ഷയറിലെ കുർണിലെ വിനോദകേന്ദ്രത്തിൽ എത്തിയതായിരുന്നു ഇരുവരും. ഇവർ കടലിനോട് ചേർന്ന് പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാലുതെറ്റി കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘ബ്ലാക്ക് സ്പോട്ട്’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് മുമ്പും അപകടമരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ശക്തമായ തിരമാലകളും വഴുവഴുപ്പുമുള്ള പാറകളാണ് ഇവിടുത്തേത്. ഇവിടെ രണ്ട് മലയാള യുവാക്കൾ മരിച്ചെന്ന വാർത്ത ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പുറത്തുവന്നത്. ഓസ്ട്രേലിയൻ സർക്കാർ വകുപ്പിൽ ഉദ്യോഗസ്ഥയാണ് മർവ. കാസർകോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീനാണ് മർവയുടെ ഭർത്താവ്. 10 വർഷത്തോളമായി കുടുംബം ഓസ്ട്രേലിയയിലാണ്. ഒരുവർഷം മുൻപ് ബന്ധുവിന്റെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിൽ വന്നിരുന്നു. പിതാവ്: കെ.എം.സി.സി. സ്ഥാപക നേതാവ് സി.ഹാഷിം. മാതാവ്: കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷൻ കൗൺസിലറായിരുന്ന ഫിറോസ ഹാഷിം. മക്കൾ: ഹംദാൻ, സൽമാൻ, വഫ. സഹോദരങ്ങൾ: ഹുദ (കാനഡ), ഹിബ (ഷാർജ), ആദി (എടക്കാട്).
ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡിയിൽ നിന്നും മാസ്റ്റർ ഓഫ് സ്നാബിലിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മർവ. യുകെജി കാലം മുതൽ പ്ലസ്തു വരെ സൗദി അറേബ്യയിലെ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലായിരുന്നു പഠനം. 2007ൽ കുറ്റിപ്പുറം എംഐഎസ് എൻജിനീയറിങ് കോളേജിൽ നിന്നും ബിരുദവും 2020ൽ ഓസ്ട്രെലിൻ കർട്ടിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൻവിറോൺമെന്റ് ആൻഡ് ക്ലൈമറ്റ് കോളേജിൽ ബിരുദാനന്ദര ബിരുദവും നേടിയിരുന്നു. 9 കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രേഷ ഹാരിസ്. മക്കൾ: സയാൻ അയ്യിൻ, മുസ്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാൻ. മാതാവ്: ലൈല. സഹോദരങ്ങൾ: ജുഗൽ, റോഷ്ന.