‘യുവതീ-യുവാക്കളോട് , ഇദ്ദേഹത്തെ നമ്പരുത്,അഡ്വക്കേറ്റ് ജയശങ്കരാ….സുരേഷ്ഗോപി തൃശൂരില്‍ ജയിച്ചു. അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ
കൊച്ചി:രാഷ്ട്രീയ നീരിക്ഷകനായ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ . കേരളത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ ജയിക്കുക അത്ര എളുപ്പമല്ലെന്ന് പറയുന്ന സ്ക്രീൻ ഷോട്ടുള്‍പ്പെടെയാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘യുവതീ-യുവാക്കളോട് , ഇദ്ദേഹത്തെ നമ്ബരുത് , അഡ്വക്കേറ്റ് ജയശങ്കരാ….സുരേഷ്ഗോപി തൃശൂരില്‍ ജയിച്ചു. ലോകരാഷ്ട്രീയ ജ്ഞാനം ഉണ്ടെന്ന് സ്വയം നടിക്കുന്ന (പ്രാദേശിക രാഷ്ട്രീയജ്ഞാനം പോലുമില്ലാത്ത) വക്കീല്‍ ശങ്കരാ … കുഞ്ചൻനമ്ബ്യാരെ ഓർത്തെങ്കിലും….താങ്കളുടെ രാഷ്ട്രീയ വാതള്ളല്‍ ഇനിയെങ്കിലും നിർത്തു , യുവതീ …. യുവാക്കളെ …നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയ ലോകത്തേക്ക് പറന്നു പോകൂ ….ഇദ്ദേഹത്തെ നമ്ബരുത്’ – എന്നാണ് വിനായകന്റെ കുറിപ്പ് .
നേരത്തേ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെയും സമാനമായ രീതിയില്‍ വിനായകൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയെ നമ്ബരുത് എന്നാണ് വിനായകൻ ആ പോസ്റ്റില്‍ പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്ന വാദവും നടൻ മുന്നോട്ട് വച്ചിരുന്നു.