ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു.
കാസർകോട്: ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിഫൗസിയ (52)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ്റ്റാന്റിലൂടെ നടന്ന് പോകുന്നതിനിടെ പിറകോട്ടെടുക്കുന്ന ബസ് ഇടിച്ചാണ് അപകടം. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.