ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിലേക്ക് വഴിവെക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണവുമായി കോടതി.നടത്തിയ അഭിപ്രായപ്രകടനം കേട്ട് രാജ്യം നടുങ്ങുന്നു.ഇത്തരം കലാപങ്ങള്‍ തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നും ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് വരാറുള്ളതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
”എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന കേസില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണ്. സുപ്രീം കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ വായിച്ചു. ഞങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിയില്ല. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് വരാറുള്ളത്’, ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസിന്റെ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
ഹരജിയില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ കോളിന് ഗോണ്‍സാല്‍വസ് ഹരജി സമര്‍പ്പിച്ചത്.പ്രതിദിനം പത്തോളം പേര് മരിക്കുന്ന ഒരു സംഭവത്തില്‍ എഫ്.ഐ.ആര് ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗോണ്‍സാല്‍വസ് വാദിച്ചു.
”ഇന്നലെ രാത്രി മാത്രം ആറോ ഏഴോ പേരാണ് മരണപ്പെട്ടത്, അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പിക്കുന്ന ചിലയാളുകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം, അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് കോടതി ബുധാനാഴ്ച പരിഗണിക്കും.
ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേയും വിദ്വേഷ പ്രസംഗങ്ങളാണ് ദല്‍ഹി കലാപത്തിലേക്ക് വഴിയൊരുക്കിയതെന്നും ഇവര്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസെടുക്കണമെന്നുമുള്ള ഹര്‍ഷ് മന്ദറിന്റെ ഹരജി കഴിഞ്ഞയാഴ്ച ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
NEWS LINK :
Subscribe BNC YouTube channel :
https://www.youtube.com/channel/UCJxw9c4YXTfbSej83wSDGeA
Join BNC MALAYALAM WhatsApp Telegram GROUPS :
https://chat.whatsapp.com/EaB514pfacJ4CicsZHtvsR
Telegram :
https://t.me/bncmalayalam