എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു
കാസർകോട്: എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. സൗത്ത് തൃക്കരിപ്പൂർ ഉടുമ്പുംതല കുറ്റിച്ചിയിലെ പി.വി.ഹൗസിൽ ഉമറുൽ ഫാറൂഖ് (27)ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവെ മരിച്ചത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുൽ ഫാറൂഖിനെ ചികിൽസക്ക് ശേഷം ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. റസാക്ക്- ബീഫാത്തിമ ദമ്പതികളുടെ മകനായ ഉമറുൽ ഫാറൂഖ് ഉടുമ്പുംതലയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഫായിസ്, ഹാരിസ് എന്നിവർ സഹോദരങ്ങളാണ്.