ദുബായിൽ നടന്നു പോകവേ ബൈക്കിടിച്ചു പരിക്കേറ്റ നീലേശ്വരം സ്വദേശി മരിച്ചു; കബറടക്കം ദുബായിൽ
ദുബായ്: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വർഷത്തിലേറെയായി ദുബായിൽ കാർ വാഷിങ് ജോലി ചെയ്തുവരികയായിരുന്നു. കബറടക്കം ദുബായിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സീനത്ത് (ചെറുവത്തൂർ), മകൻ: മുഹമ്മദ് ഷഹാൻ. ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ റസാഖിൻ്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്.